തൃശൂർ: വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിസ്സാര കാര്യത്തിന് വിദ്യാർത്ഥിയെ പൊതിരെ തല്ലി അധ്യാപകൻ. സ്കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനായ മണികണ്ഠനാണ് വരവൂർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരനെ മർദ്ദിച്ചത്.
ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മർദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങൾ പകർത്തിയത്. പേനയുടെ തെറിച്ചുപോയ അടപ്പ് എവിടെയാണെന്ന് എത്തി നോക്കി എന്ന കരണത്തിനാണ് തങ്ങളുടെ മകനെ പൊതിരെ തല്ലിയതെന്ന് കുടുംബം പറഞ്ഞു.
അധ്യാപകൻ പതിവായി വിദ്യാർത്ഥികളെ പതിവായി ഇത്തരത്തിലുള്ള മർദ്ദന മുറകൾ പ്രയോഗിക്കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഒരാഴ്ച മുൻപാണ് ക്രൂരമായ മർദ്ദനം നടന്നത്.
അധ്യാപകന്റെ അതിരു കടന്ന ശിക്ഷ പതിവായതോടെ, വിദ്യാർത്ഥികൾ തന്നെയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. അധ്യാപകൻ അടിച്ച വിവരം കുട്ടി വീട്ടിൽ പറഞ്ഞിരുന്നുവെന്നും, എന്നാൽ സംഭവത്തിന്റെ ഗൗരവം ദൃശ്യങ്ങൾ കണ്ടപ്പോഴാണ് മനസ്സിലായതെന്നും മാതാപിതാക്കൾ പ്രതികരിക്കുന്നത്

