മലപ്പുറം: കാണാതായ യൂട്യൂബറെ മേഘാലയയില്‍ നിന്ന് കണ്ടെത്തി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തിയത്.
ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്.
യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണിയാള്‍. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും ഇറങ്ങിയത് .
22ാം തീയതി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

