മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു പത്മപ്രിയ. ഒരു കാലത്ത് മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കാൻ പത്മപ്രിയക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ നാൽപ്പത്തിയാറുകാരിയായ താരം അഭിനയത്തിൽ അത്ര സജീവമല്ല. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്..
താന്‍ അമ്മയായ സന്തോഷമാണ് പദ്മപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാർട്ട് ഇമോജിക്കൊപ്പം നടി നൽകിയിരിക്കുന്നത്. ഒപ്പം ഗ്രേറ്റ്ഫുൾ, ഔവ്വർ സ്റ്റോറി, ലിറ്റിൽ മൊമന്റ്സ് എന്ന ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. താരത്തിന്റെ കുഞ്ഞിന് ഒരു വയസ് പ്രായമായിയെന്ന് വേണം പോസ്റ്റിൽ നിന്നും മനസിലാക്കാൻ. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ ഒന്നും നടി പുറത്ത് വിട്ടിട്ടില്ല.

