Spread the love

ഇനി ഡെങ്കിപ്പനി ഭീതി വേണ്ട: ഡെങ്കിപ്പനി പ്രതിരോധ വാക്‌സിന് രാജ്യത്ത് അംഗീകാരം

ന്യൂഡല്‍ഹി : ഇനി ഡെങ്കിപ്പനി ഭീതി വേണ്ട.ഡെങ്കിപ്പനി പ്രതിരോധ വാക്‌സിന് രാജ്യത്ത് അംഗീകാരം. ജാപ്പനീസ് കമ്പനിയായ ടക്കേഡ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ച ‘ക്യൂഡെങ്ക’ എന്ന വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോര്‍ ജനറല്‍ ഒഫ് ഇന്ത്യ(ഡി.ജി.സി.ഐ) വിതരണാനുമതി നല്‍കിയത്. ഒരുമാസത്തിനുള്ളില്‍ വാക്‌സിന്‍ രാ്ജ്യത്ത് ലഭ്യമാകാനാണ് സാധ്യത.

നാലു വയസുമുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാം. മൂന്നുമാസ ഇടവേളയില്‍ രണ്ട് ഡോസ് സ്വീകരിക്കണം. വിലയില്‍ തീരുമാനമായിട്ടില്ല. ഒരു ഡോസിന് 3000നും 6000നുമിടയില്‍ വരുമെന്നാണ് സൂചന.പാര്‍ശ്വഫലങ്ങള്‍ ഇല്ല. എന്നാല്‍ കുത്തിവച്ച ഭാഗത്ത് രണ്ടു ദിവസം നീണ്ടുനിന്നേക്കാവുന്ന നേരിയ ചുവപ്പുനിറവും വേദനയും നേരിയ തോതില്‍ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടേക്കാം.

ഈഡിസ് കൊതുകുകളുടെ കടിയേറ്റ് പകരുന്ന വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ഉയര്‍ന്ന പനി, കഠിനമായ തലവേദന, സന്ധികളിലും പേശികളിലും വേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, ഛര്‍ദ്ദി, ചുവന്ന പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍