Spread the love

വയോജന സൗഹൃദ ടൂറിസം പദ്ധതി ‘നിറവ്2026-27’ പൂഞ്ഞാർ എംഎൽഎ എംജെ സെബാസ്റ്റൃൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: വയോജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിനോദസഞ്ചാര അനുഭവം ഒരുക്കുന്നതിനായി ടൂറിസം പ്രമോഷൻ ആൻഡ് വെൽഫയർ സൊസൈറ്റി നടപ്പാക്കുന്ന ‘നിറവ്2026-27’ വയോജന സൗഹൃദ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതികളുടെ ഉത്ഘാടനം ഓൺലെനായി പാലാ അമ്പാറനിരപ്പേൽ ബ്ലുവാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റൃൻ എംജെ നിർവഹിച്ചു.
വയോജനങ്ങളുടെ ശാരീരിക-മാനസിക ഉല്ലാസം വർധിപ്പിക്കുക, സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക, വിനോദസഞ്ചാര മേഖല എല്ലാവർക്കും പ്രാപ്യമാക്കുക എന്നിവയിലൂടെ പൂഞ്ഞാർ മന്ധലത്തെ വയോജന സൗഹൃദ മന്ധലമാക്കുകയാണ് ലക്ഷൃമെന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്ക് അനുയോജ്യമായ പ്രത്യേക യാത്രാ പാക്കേജുകൾ, ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ, പരിശീലനം ലഭിച്ച ഗൈഡുമാരുടെ സേവനം, തടസ്സരഹിത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്ന് ചടങ്ങിൽ അധൃക്ഷത വഹിച്ച സൊസൈറ്റി പ്രസിഡണ്ട് ജോർജ് തോമസ് ഇലഞ്ഞിമറ്റം വൃക്തമാക്കി.

വയോജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടക , വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പദ്ധതികൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗൃം സംരക്ഷിച്ച് ടൂറിസം മേഖലയിൽ വയോജനങ്ങൾക്ക് സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കുന്ന മാതൃകാ പദ്ധതിയായിരിക്കും ‘നിറവ്’ എന്ന് സെക്രട്ടറി അഡ്വ.ബിജു സെബാസ്റ്റൃൻ പറഞ്ഞു.വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ്,
ജോയിന്റ് സെക്രട്ടറി ഓമന ഗോപാലൻ, ട്രഷറർ ഉഷാകുമാരി പിജി, പ്രോജക്ട് കോർഡിനേറ്റർ പിഎസ് മാതൃ, അഗ്രീ. ടൂറിസം കോർഡിനേറ്റർ കെഎസ് ജോർജ്, സൃരൃ നൃസ് ലൈവ് ഡോട് കോം എഡിറ്റർ രാജു ആനിക്കാട് ,ഓഫീസ് ഇൻ ചാർജ് സിന്ധു ജോർജ്,അജിൻ എലുപ്പുലിക്കാട്ട് എന്നിവർ പങ്കെടുത്തു. ലോക വയോജന ദിനത്തിൽ ചികിത്സാ കൃാമ്പുകളും സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വയോജനങ്ങൾക്കായി പ്രത്യേക യാത്രകളും ഉടൻ ആരംഭിക്കുമെന്ന് സൈസൈറ്റി ഭാരവാഹികൾ അറിയിച്ചു.