Spread the love

റബർ ബോർഡ് ചെയർമാൻ എൻ ഹരിക്ക് ജന്മനാടായ ആനിക്കാടിന്റെ സ്വീകരണം ഞായറാഴ്ച; ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉത്ഘാടനം ചെയ്യും

കോട്ടയം: റബർ ബോർഡ് ചെയർമാൻ എൻ ഹരിക്ക് ജന്മനാടായ ആനിക്കാടിന്റെ സ്വീകരണം. ആനിക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ ജൂലൈ 19 ഞായറാഴ്ച 3 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് സ്വീകരണ യോഗം. കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ ബേബി അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെയ്ജി പാലക്കലോടി, അകലക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ തോമസ്, റബർ ബോർഡ് ഫീൽഡ് ഓഫീസർ നീതു കൃഷ്‌ണ ,പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നൻ വെള്ളാപ്പള്ളി, കോൺഗ്രസ് മന്ധലം പ്രസിഡണ്ട് ജോജി മാതൃ, റബർ ഉല്പാദക സംഘം പ്രസിഡണ്ട് ബാബു ജോസഫ് , കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് ,എൻ പ്രഭാകരൻ കർത്ത , രതീഷ് കട്ടച്ചിറ എന്നിവർ പ്രസംഗിക്കും.