Spread the love

രാമായണ മാസത്തിന് ഇന്ന് തുടക്കം. ആശംസയുമായി ഗവര്‍ണര്‍

കോട്ടയം: ഇന്ന് കര്‍ക്കടകം ഇന്ന്. മലയാളമാസത്തിലെ ഈ ദിനം ഹൈന്ദവ വിശ്വാസികള്‍ക്ക് രാമായണ മാസാചരണത്തിന്റെതുടക്കമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും നന്മയിലേക്കുളള വെളിച്ചമായ രാമായണ പാരായണം. രാമായണ മാസത്തില്‍ എല്ലാ മലയാളികള്‍ക്കും സൂര്യ ന്യൂസ് ലൈവിന്റെ

കേരളീയര്‍ക്ക് ഗവര്‍ണറുടെ രാമായണമാസ സന്ദേശം 

രാമായണമാസാചരണത്തിനു തുടക്കംകുറിക്കുന്ന കര്‍ക്കടകപ്പിറവിദിന ത്തില്‍ കേരളീയര്‍ക്ക് സന്ദേശ വുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ ലേക്കര്‍. കര്‍ക്കടകത്തില്‍ അധ്യാ ത്മ രാമായണം പാരായണം ചെ യ്യുന്ന ആചാരം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ തലമുറകളായി സമ്പന്നമാക്കിയ ആഴമേറിയ ആത്മീയ പാരമ്പര്യ മാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

രാമായണം വെറും ഒരു മഹാ കാവ്യമല്ലെന്നും സത്യം, കടമ, കരുണ, വിനയം, നീതിയോടുള്ള അചഞ്ചല പ്രതിബദ്ധത എന്നീ ആദര്‍ശങ്ങളിലൂടെ നമ്മെ പ്ര ചോദിപ്പിക്കുന്ന ധര്‍മജീവിതത്തി ന്റെ കാലാതീതമായ മാര്‍ഗദര്‍ശി യാണെന്നും ഗവര്‍ണര്‍ പറഞ്ഞു.