നടന്‍ രാജശേഖരന്‍നായര്‍ അന്തരിച്ചു
കോട്ടയം : നടന്‍ ചാന്നാനിക്കാട് അജിതാലയം വീട്ടില്‍ സി. രാജശേ ഖരന്‍നായര്‍ (74) അന്തരിച്ചു. മലയാളസി നിമയില്‍ കൂടുതല്‍ എസ്.ഐ. വേഷങ്ങള്‍ ചെയ്ത നടനായതു കൊണ്ട് ‘എസ്.ഐ. രാജശേഖരന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ‘സന്ദര്‍ഭ’ത്തിലെ പോലീസ് ഇന്‍സ്‌പെക്ടര്‍, ‘രാജാവിന്റെ മകനി’ലെ സംസ്ഥാന ആഭ്യന്തരമന്ത്രി എന്‍. കൃഷ്ണദാസിന്റെ സഹായി സാബു, ‘വഴിയോരക്കാഴ്ചക’ളിലെ ഡോക്ടര്‍, ‘മുദ്ര’യിലെ ജുവനൈല്‍ ഹോമിലെ പോലീസ് വേഷം, ‘നായര്‍ സാബി’ലെ ജെയിംസി ന്റെ സഹായി ഉലഹന്നാന്‍, ‘സേതുരാമയ്യര്‍ സി.ബി.ഐ.’യിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെജയിലര്‍ രാജു, ‘താപ്പാന’യിലെ പോലീസ് ഇന്‍സ്‌പെ ക്ടര്‍ എന്നിങ്ങനെ 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
2015-ല്‍ റിലീസ് ചെയ്ത ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’യിലാണ് അവസാനം അഭിനയിച്ചത്.കോട്ടയം ചിങ്ങവനത്തായി രുന്നു താമസം. ഭാര്യ: അജിത കുമാരി. മക്കള്‍: അനുഷാ ദീപു (ദുബായ്), അര്‍ച്ചനാ രാജശേഖരന്‍നായര്‍ (അബുദാബി). മരുമകന്‍: എസ്. ദീപു (ദുബായ്). സം സ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍.ചങ്ങനാശ്ശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരന്‍നായരുടെയും പദ്മാവതിയമ്മയുടെയും മകനാണ്

