Spread the love

വിയറ്റ്നാം ബോട്ട് അപകടം. മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

 

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ ജൂലൈ 13 ന് വൈകിട്ടോടെ മുംബൈയിലും തുടര്‍ന്ന് നാട്ടിലുമെത്തിക്കുമെന്ന് നോർക്ക അറിയിച്ചു

 

ജൂലൈ 11 നാണ് ഇന്ത്യയില്‍ നിന്നുളള 32 വിനോദസഞ്ചാരികളും നാലു ജീവനക്കാരുമായി പോയ ബോട്ട് വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപം അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. 21 പേരെ രക്ഷപ്പെടുത്തി.