രാജ്യത്തെ കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയ വിലക്ക് വന്നേക്കും, ഓസ്ട്രേലിയയുടെ നിയമ നിര്‍മാണത്തെ പുകഴ്ത്തി പ്രധാനമന്ത്രി
ന്യൂദല്‍ഹി: 16 വയസുവരെയുളള കുട്ടികളെ സോഷ്യല്‍ മീഡിയ വിലക്കിയേക്കും. ഓസ്ട്രേലിയ നടത്തിയ ഇത്തരത്തിലുളള നിരോധനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തു. തങ്ങളും സമാനമായ നിയന്ത്രണം ആലോചിക്കുന്നതായി പ്രധാനമന്ത്രി വ്യ്ക്തമാക്കി. ഇതോടെയാണ് രാജ്യത്ത് സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് നിയന്ത്രിച്ചേക്കുമെന്ന സൂചന ശക്തമായത്.
ഐടി, സോഷ്യല്‍ മീഡിയ എന്നിവയില്‍ സമൂഹത്തെ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത രീതി ലോകത്തെ പ്രചോദിപ്പിക്കുന്നുവെന്ന് മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് അഭിനന്ദിച്ച തുറന്ന കത്തില്‍ വ്യക്തമാക്കി.
ഓസ്ട്രേലിയയുടെ ഓണ്‍ലൈന്‍ സുരക്ഷാ ഭേദഗതി (സോഷ്യല്‍ മീഡിയ മിനിമം ഏജ്) ആക്ട്, 2024, 16 വയസ്സിന് താഴെയുള്ള കുട്ടികളെ കണ്ടെത്തി അവരിലേക്കുള്ള ആക്സസ് തടയണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടുന്നു. ഫെബ്രുവരിയില്‍ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഇന്ത്യയില്‍ സമാനമായ നിയന്ത്രണങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചിരുന്നു.നമ്മുടെ കുട്ടികളെയും നമ്മുടെ സമൂഹത്തെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയുണ്ട്… വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി പ്രായാധിഷ്ഠിത നിയന്ത്രണങ്ങളെക്കുറിച്ച്ചര്ച്ചയിലാണെന്നും മന്ത്രി വിശദീകരിക്കുന്നു.

