കോട്ടയം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ ഇന്നു സ്വകാര്യബസ് പണിമുടക്ക്.
കോട്ടയം: പ്രിയദര്‍ശിനി ബസ് പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിച്ചുവെന്ന് ആരോപിച്ച് നാലു ജില്ലകളിലെ സ്വകാര്യബസ് പണിമുടക്ക് തുടങ്ങി. കോട്ടയം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ബസുകളാണ് പണിമുടക്കുന്നത്.. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
ജില്ലകളിലെ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ച് ഇന്ന് ജില്ലാ കലക്ടറേറ്റ് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് പറഞ്ഞു.കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിഡി സതീശനെയും ഗതാഗത മന്ത്രി സി പി ജോണിനെയും കണ്ട് നിവോദനം നല്‍കിയിട്ടും പരിഹാരമായില്ലെന്ന് ചൂണ്ടിക്കാട്ടിലാണ് പത്തനംതിട്ട, കൊല്ലം, കോട്ടയം ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കിലേക്ക് കടക്കുന്നത്.

