ജസീല പർവീൺ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ തന്റെ മുന്‍ പങ്കാളിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ജസീല പര്‍വീണ്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ കടുത്ത പ്രതിസന്ധികളെക്കുറിച്ചും മുൻ പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ജെസീക്ക. ലക്ഷ്മി നക്ഷത്രയുമായുള്ള അഭിമുഖത്തിലാണ് താൻ കടന്നുപോയ വേദന നിറഞ്ഞ നാളുകളെക്കുറിച്ച് താരം വ്യക്തമാക്കിയത്.
മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതിനായിരുന്നു പ്രകോപനം. വയറിന് ചവിട്ടുകയും മുഖത്തടിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തതിനെത്തുടർന്ന് കടുത്ത ബ്ലീഡിംഗും ചുണ്ട് കീറുന്നതുൾപ്പെടെയുള്ള ഗുരുതര പരിക്കുകളും ഏൽക്കേണ്ടി വന്നു എനിക്ക്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് അയാൾ പറഞ്ഞത്. പ്ലാസ്റ്റിക് സർജറി വരെ വേണ്ടി വന്ന ഈ സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് ജസീല പറയുന്നു.
“അയാൾക്കെതിരെ കൃത്യമായ തെളിവുകളുണ്ടായിട്ടും കേസിൽ നീതി തനിക്ക് ലഭിച്ചില്ല. കേസുമായി നടന്നപ്പോൾ രണ്ട് വർഷമാണ് എനിക്ക് നഷ്ടപ്പെട്ടത്. ഇനിയും അതിന് പിന്നാലെ പോകാൻ വയ്യ,” ജസീല പറഞ്ഞു. കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയ താൻ ദിവസവും 12 ഗുളികകൾ വരെ കഴിക്കേണ്ട അവസ്ഥയിലായിരുന്നുവെന്നും, ഏറെ കഷ്ടപ്പെട്ടാണ് അതിൽ നിന്ന് കരകയറിയതെന്നും അവർ വെളിപ്പെടുത്തി. സ്റ്റാർ മാജിക് പരിപാടിക്ക് ശേഷമുണ്ടായ മാനസിക സമ്മർദ്ദവും സാമ്പത്തിക പ്രയാസങ്ങളും ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കിയിരുന്നു.
ദുരിതങ്ങൾക്കിടയിലും ജീവിതത്തിലേക്ക് പുതിയൊരു പ്രകാശവുമായി ജിയോൺ എബ്രഹാം എന്ന ഐടി ഉദ്യോഗസ്ഥൻ കടന്നുവന്നത് വലിയൊരു ആശ്വാസമായെന്ന് ജസീല പറഞ്ഞു.താങ്ങാനാവാത്ത വേദനകൾക്കിടയിലും ജീവിതം അവസാനിക്കുമെന്ന് കരുതിയ വേളയിലാണ് ജിയോൺ തന്റെ ജീവിതത്തിലേക്ക് വന്നതെന്ന് ജസീല പറഞ്ഞു. തങ്ങളുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നും, സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള പരിശ്രമത്തിലാണെന്നും ജസീല വ്യക്തമാക്കി.

