കാര്യപ്രാപ്തിയുളളവര്ക്ക് എത്ര വകുപ്പും ഭരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി സതീശനെതിരായ സിപിഎം വിമര്‍ശനത്തിന് ചന്ദ്രിക മുഖപത്രത്തിന്റെ മറുപടി. വിഴിഞ്ഞം വിഷയത്തെക്കുറിച്ച് കൊള്ളാവുന്ന കടലും കടല്‍കൊള്ളയും എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ചന്ദ്രിക മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നത്. നിലവിലുളള മുഖ്യന് പി.ആര് ഏജന്‍സി വേണ്ട പത്തുവര്‍ഷം ഭരിച്ച ആളാണ് പ്രതിപക്ഷനേതാവ് സ്ഥാനത്ത് ഇരിക്കുന്നത്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് സ്വന്തം എം.എല്‍.എമാര്‍ക്ക് പോലും സഹതാപം തോന്നുന്നത് പെര്‍ഫോമന്‍സ് കിടിലന്‍ ആയതു കൊണ്ടാണ്.
ചന്ദ്രിക മുഖപ്രസംഗം
കൊള്ളാവുന്ന കടലും കടല്‍ കൊള്ളയും
അങ്ങിനെ കാലം മാറി കഥമാറി. കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടത് മുന്നണിയുടെ ഭരണം മാറി യു.ഡി.എഫ് ഭരണം വന്നു. ഇടതു പക്ഷം ഭരിക്കുമ്പോള്‍ വിഴിഞ്ഞത്തെ കടല്‍ കൊള്ളാമെന്ന് പറ ഞ്ഞിരുന്നവര്ക്ക് ഇപ്പോള്‍ വിഴിഞ്ഞം വീണ്ടും കടല്‍ ക്കൊള്ളയായിരിക്കുന്നു. പണ്ട് ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖത്തിന് തുടക്കമിട്ടപ്പോള്‍ അന്ന് സി.പി.എമ്മും പാര്‍ട്ടി പത്രവും എതിര്‍പ്പുമായി പതിവു പോലെ രംഗ ത്തുണ്ടായിരുന്നു. വിഴിഞ്ഞം തൂക്കി വില്ക്കുന്നുവെന്നാ യിരുന്നു ആദ്യം, പിന്നീട് കടല്‍ക്കൊള്ളയായി 5000 കോ ടിയുടെ അഴിമതി എന്നൊക്കെയായിരുന്നു പാര്‍ട്ടി പത്രം അടിച്ചു വിട്ടത്. ഭരണം മാറി എല്ലാത്തിന്റേയും കാരണ ഭൂതനായി പിണറായി വ ന്നപ്പോള് അത് സ്വന്തം മിടുക്കാക്കി മാറ്റുകയും സി.പി.എമ്മിന്റെ വിജയ മാക്കുകയും ചെയ്തു. അദാനി പാര്‍ട്ണറായി ക്കാര് വാരിക്കോരി കൊടുത്തു. എന്നാല്‍ തോറ്റമ്പിയപ്പോ നിലപാട് വീണ്ടും മാറ്റി. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ എല്ലാ കാര്യത്തിലും കാണിച്ച അതേ ഇരട്ടത്താപ്പ്. വി.ഡി സതീശന്റെ നേതൃ്വത്തില്‍ യു.ഡി.എ ഫ് സര്‍ക്കാര്‍ കാലത്ത് ഒന്നും നടത്താതിരിക്കാനുള്ള കു ത്തിത്തിരുപ്പ് ഡേ വണ്‍ മുതല്‍ ആരംഭിച്ചുവെങ്കിലും നാ ട്ടാര്ക്ക് നേരം വെളുത്തതിനാല്‍ പഴയ പോലെ ഇപ്പോള്‍ ഒന്നും അങ്ങോട്ട് ഏല്‍ക്കുന്നില്ല. പൂക്കി കാലത്ത് ജനം തൂക്കി എറിയുകയാണിപ്പോള്. എല്ലാ കാര്യത്തിലും സി.പി.എം എക്കാലവും അനുവര്
ത്തിച്ച നയം ഇതു തന്നെയായിരുന്നു. യുഡിഎഫ് സര് ക്കാര് ഗെയില്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അത് ഭൂമിക്കടിയിലെ ബോംബ് ആണെന്നു പറഞ്ഞു സമരം ചെയ്ത മഹാന് പിന്നീട് വ്യവസായ മ ന്ത്രിയായി ഗെയില്‍ അഭിമാന നേട്ടമാക്കിയത് പിണറാ യിക്കാലത്തായിരുന്നു. നാലുവരി പാത വന്നാല്‍ പശു വിനെ കെട്ടാന്‍ പറ്റില്ല എന്ന് പറഞ്ഞ് സി.പി.എമ്മുകാര്‍ സമരം ചെയ്തു. അവസാനം പിണറായി വിജയന്റെ കാ ലത്ത് മന്മോഹന് സിങിന്റെ നേതൃത്വത്തില്‍ കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം വഴി ദേശീയ പാതക്ക് ഭൂ മി ഏറ്റെടുത്തതോടെ അതും ഞമ്മന്റേതാക്കി എട്ടുകാ ലി മമ്മൂഞ്ഞ് ചമഞ്ഞു സി.പി.എമ്മുകാര്‍. എന്തായാലും 10 വര്‍ഷത്തെ ഭരണം കഴിഞ്ഞ് ദന്തഗോപുരത്തില്‍ നി ന്നും ഭൂമിയില്‍ ഇറങ്ങിയതോടെ പത്തു കൊല്ലമായി അ ട്ടത്ത് അട്ടി വെച്ചിരുന്ന പഴയ വാക്കുകളൊക്കെ പുറത്തി റങ്ങിയിട്ടുണ്ട്. കുത്തക വത്കരണം, ഭൂര്‍ഷ്വാ, വര്‍ഗാധി പത്യം, സാമ്രാജ്യത്വം നവഉദാരവത്കരണം, കര്‍ഷക വര് ഗം, അധ്വാന വര്‍ഗം, നവ ഫാസിസം, കോര്‍പ്പറേറ്റ് വല്‍ ക്കരണം, മൂലധനശക്തികള്‍, പ്രതിലോമ ശക്തികള്‍, ച ങ്ങാത്ത മുതലാളിമാര്‍ എന്നൊക്കെ പാര്‍ട്ടി നേതാക്കള്‍ മന്ത്രം ഉരുവിടും പോലെ പുറത്ത് വിടുകയാണിപ്പോള്‍. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനിയുടെഓഹരികള് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പാര്‍ട്ടി പെട്ടത്. അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം.എസ്.സിക്ക് കൈമാറുന്ന വിവരം പുറത്ത് വന്നതോടെ പാര്‍ട്ടി പത്രം എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ കേട്ടത് പാതി കേള്‍ക്കാത്തത് പാതി എന്ന മട്ടില്വെച്ചു കാച്ചി ഇത് ഇടത് സര്‍ക്കാറിന്റെ നേട്ടം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തിന്റെ നേട്ടമാണ് 13,000 കോടിയുടെ നിക്ഷേപമെന്ന് വരെ അ ടിച്ചു വിട്ടു. എന്നാല്‍ പിണറായി കണ്ണുരുട്ടി. ഇതോടെ ഓഹരി വില്പന കരാര്ലംഘിച്ചെന്നായി. വില്പന യാ ഥാര്ത്ഥ്യമായാല് കുത്തകവത്കരണമെന്ന് നിന്ന നില് പില് പാര്‍ട്ടിയും പത്രവും നിലപാട് മാറ്റി. തലേ ദിവസം എം.എസ്.സി പ്രതിനിധികള്‍ സര്‍ക്കാര്‍ നടത്തിയ വിഴി ഞ്ഞം കോണ്‍ക്ലേവില്‍ പങ്കെടുത്തവരാണെന്ന് ഗീര്‍വാണം പറഞ്ഞവരാണ് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും സാമ്രാജ്യത്വം കുത്തക വത്കരണവുമായി മറുകണ്ടം ചാടിയത്.
അപ്പോഴും വസ്തുനിഷ്ഠ ഘടകങ്ങളെ മാത്രം നോക്കി, ആത്മനിഷ്ഠ ഘടകങ്ങളെ അവഗണിച്ച് ഒരു സാഹചര്യത്തെ വിലയിരുത്താന്‍ കഴിയില്ലെന്നും അതു പോലെ, ആത്മനിഷ്ഠ ഘടകങ്ങളുടെ ആഗ്രഹങ്ങളെ മാ ത്രം അടിസ്ഥാനപ്പെടുത്തി, വസ്തുനിഷ്ഠ സാഹചര്യങ്ങ ളെ സമഗ്രമായി കാണാതെ ഒരു സാഹചര്യത്തെ നിര് ണയിക്കാനും കഴിയില്ലെന്നും പറഞ്ഞ മുന്‍ മന്ത്രി രാജീ വിന്റെ പ്രശ്നം വി.ഡി സതീശന് കൂടുതല്‍ വകുപ്പ് കൈ കാര്യം ചെയ്യുന്നുണ്ടെന്നതായിരുന്നു. മുഖ്യമന്ത്രിയാണ് നിയമവും പോര്‍ട്ടും ധനകാര്യവുംകൈകാര്യം ചെയ്യുന്നത്. ഇത് പാടില്ലെന്നാണ് ടിയാന്റെ വാദം. ഒറ്റയ്ക്ക് ഒരു ഫുള്‍ വകുപ്പ് കൈകാര്യം ചെയ്തി ട്ടും ആകെ ഉദ്ഘാടിക്കാന്‍ പറ്റിയത് കൊച്ചിയില്‍ റോ ഡിലെ ഒരു യുടേണ്‍ മാത്രമായത് കഴിവിന്റെ മികവ് കൊ ണ്ടാണ്. നാട്ടാര് തോല്പിച്ച് വീട്ടിലിരുത്തിയതും ഇതു കൊണ്ടൊക്കെയാണ്. 10 വര്‍ഷം ഭരിച്ചിരുന്ന ആള്‍ക്ക് ഉ ദ്യോഗസ്ഥന്മാര് പറയുന്നത് കേള്‍ക്കാനും പി.ആര് ഏ ജന്‍സികള്‍ എഴുതി നല്‍കുന്നത് വായിക്കാനും മാത്ര മായിരുന്നു യോഗമെങ്കില്‍ നിലവിലെ മുഖ്യന് പി.ആര് ഏജന്‍സി വേണ്ട. അതു കൊണ്ട് തന്നെ കാര്യപ്രാപ്തി യുള്ളവര്‍ക്ക് എത്ര വകുപ്പ് വേണമെങ്കിലും ഭരിക്കാം. പ ത്തുവര്ഷം നാട് ഭരിച്ച ആളാണ് പ്രതിപക്ഷനേതാവ് സ്ഥാനത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് സ്വന്തം എം.എല്‍.എമാര്‍ക്ക് പോലും സഹതാ പം തോന്നുന്നത് പെര്‍ഫോമന്‍സ് കിടിലന്‍ ആയതു കൊണ്ടാണ്.

