Spread the love

കാണക്കാരി സിഎസ്ഐ ലോ കോളേജിന്റെ ആഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്.എസ്. കാണക്കരിയിൽ ദന്താരോഗ്യ ക്യാമ്പും നിയമബോധവത്കരണവും ഡോക്ടേഴ്സ് ഡേയും ആചരിച്ചു

കോട്ടയം: കാണക്കാരി ലോ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്തൃൻ ഡന്റൽ അസോസിയേഷന്റെ സഹകരണത്തോടെ *ജി.വി.എച്ച്.എസ്.എസ് കാണക്കാരിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ദന്താരോഗ്യ ക്യാമ്പും നിയമബോധവത്കരണവും ഡോക്ടേഴ്സ് ഡേയും ആചരിച്ചു.

“കുഞ്ഞുപുഞ്ചിരി സംരക്ഷിക്കാം-ദന്താരോഗ്യവും നിയമപരമായ സാമൂഹിക ഉത്തരവാദിത്വവും “എന്ന സന്ദേശവുമായി കുട്ടികളിൽ ദന്താരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ മാതാപിതാക്കൾക്കും വിദ്യാലയത്തിനും സമൂഹത്തിനുമുള്ള നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുകയുമാണ് ഈ പരിപാടിയുടെ ലക്ഷൃം.

ഇതോടൊപ്പം ഡോക്ടേഴ്സ് ഡേയും ആചരിച്ചു. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി സേവനം ചെയ്യുന്ന ഡോക്ടർമാരെ ആദരിക്കുകയും അവരുടെ സേവനങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ജി.വി.എച്ച്.എസ്.എസ്. സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ ഫാക്കൽറ്റി കോർഡിനേറ്റർമാരായ പ്രൊഫ. ചൈതന്യ നായർ എസ്., അസിറ്റന്റ് പ്രൊഫ .അശ്വതി എ.കെ എന്നിവവരും നിയമ വിദ്യാർത്ഥികളും
പരിപാടിക്ക് നേതൃത്വം നൽകി.
ദന്തഡോക്ടർമാർ കുട്ടികൾക്ക് ശരിയായ ദന്തപരിചരണം, വായ്ശുചിത്വം, പതിവായി ദന്തപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചും നിയമ ബോധവത്കരണ ക്ലാസുകളും നടന്നു. ഡോ. മനോജ് , ഡോ. അഞ്ചുമോൾ. ഡോ. ബെന്നി എന്നിവർ ദന്താരോഗൃ ക്ലാസുകൾ നയിച്ചു.