Spread the love

കൊല്ലം: കൊല്ലത്ത് ധ്യാനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പോലീസ് പിടികൂടിയത്.

ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. ശേഷം തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു.