Spread the love

ന്യൂഡൽഹി : റബർ ബോർഡ് ചെയർമാൻ എൻഹരി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റബർ മേഖലയ്ക്കും കർഷകർക്കും ഉണർവും ഉത്തേജനവും നൽകുന്ന പദ്ധതികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നാളെ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്ന് എൻ.ഹരി പറഞ്ഞു.

 

ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർക്ക്ഒപ്പമായിരുന്നു കൂടിക്കാഴ്ച. ജൂൺ 23ന് റബർ ബോർഡ് ചെയർമാനായി ചുമതലയേറ്റ എൻ .ഹരി കേരളത്തിലെ റബർ മേഖലയുടെ സമഗ്ര വികസനത്തിനായി കേന്ദ്രമന്ത്രിയെ കണ്ടു സംസാരിക്കുമെന്ന് അറിയിച്ചിരുന്നു.