Spread the love

ലോകകപ്പ് ഫുട്‌ബോളില്‍ ബെല്‍ജിയത്തിന്റെ വന്‍ തിരിച്ചുവരവ്, പ്രീക്വാര്‍ട്ടറിലേക്ക്

ഫിഫ ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തില്‍ ബെല്‍ജിയത്തിന് വിജയം. സിയാറ്റില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിലാണ് ബെല്‍ജിയം സെനഗലിനെതിരെ വിജയം ഉറപ്പിച്ചത്. മത്സരം തുടങ്ങിയത് മുതല്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയ സെന്‍ഗല്‍ ബെല്‍ജിയന്‍ പ്രതിരോധത്തെ വിറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.സ്വപ്നതുല്യമായ തിരിച്ചുവരവാണ് ബെല്‍ജിയം നടത്തിയത്.

ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി സെനഗല്‍ രണ്ട് ഗോളുകള്‍ നേടി മുന്നിലായി. എന്നാല്‍ അവസാന അഞ്ച് മിനിറ്റില്‍ റൊമേലു ലുക്കാക്കുവും യൂറി ടീലെമന്‍സും നേടിയ ഗോളുകള്‍ ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ യൂറി ടീലെമന്‍സ് നേടിയ പെനാല്‍റ്റി ഗോളാണ് ബെല്‍ജിയത്തിന് വിജയം നേടിക്കൊടുത്തത്. മത്സരം സെനഗല്‍ ജയിക്കുമെന്ന് കരുതിയയിടത്ത് നിന്നാണ് ബെല്‍ജിയത്തിന്റെ തകര്‍പ്പന്‍ ജയം. ഒപ്പം പ്രീക്വാര്‍ട്ടര്‍ ടിക്കറ്റും ഉറപ്പിച്ചു.