Spread the love

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് വമ്പൻ വിദേശ നിക്ഷേപം സ്വീകരിക്കു ന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. എന്നാൽ ഇതെല്ലാം അന്തർ നാടകങ്ങളുടെ ഭാഗമാണെന്ന് തുറമുഖ വകുപ്പ് മുൻമന്ത്രി വി. എൻ വാസവൻ ആരോപിച്ചു. 49% ഓഹരി വിദേശ കമ്പനിക്ക് കൈമാറുന്നത് ദുരൂഹമാണ്

 

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയാ യിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഷെയറിൽ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിൽ ഒന്നായ എംഎസ് സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരു ന്നു. സർക്കാരിൻ്റെ അനുമതിയില്ലാതെ ഷെയർ കൈമാറാൻ കഴിയില്ലെന്ന് മുഖ്യമ ന്ത്രി വ്യക്തമാക്കി.

ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരിൻ്റെ കൂടി അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ഫയൽ സർക്കാരിൻ്റെ മുന്നിൽ വന്നാൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞത്തെ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് മന്ദഗതി യിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

വിഴിഞ്ഞം തുറമുഖം49 ശതമാനം ഓഹരിഎം എസ് .സി ക്ക്കൈമാറാനുള്ള തീരുമാനത്തിന് പിന്നിൽഅന്തർനാടകങ്ങൾ ഉണ്ടെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രി വി. എൻ . വാസവൻ ആരോപിച്ചു

വിഴിഞ്ഞം സംസ്ഥാനത്തി ന്റെ സ്വപ്ന പദ്ധതിയാണ്.1000 ൽ പരം കപ്പലുകൾഇതിനകം വന്നു.പ്രതീക്ഷിച്ചതിൽ കവിഞ്ഞ പുരോഗതിയുമുണ്ടായി .49 % ഷെയർ എംഎസ്സിക്ക് കൈമാറാൻ പോകുന്നതി ൽ ദുരൂഹത.

പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വ്യ ക്തതയില്ല ഓഹരി വിദേശത്തുള്ള ഏതെങ്കിലും കമ്പനിക്ക് കൈമാറാൻ സർക്കാരി ന്റെ മുൻ‌കൂർ അനുമതി വേണമെന്നാണ് ചട്ടം .നഷ്ടം വരില്ലെന്ന് പറയുന്നത് തെറ്റാണ് ദേശീയ സുരക്ഷയ്ക്ക് ഭീ ഷണി, പ്രാദേശിക തൊഴി ൽ സുരക്ഷയ്ക്ക് വെല്ലുവി ളി, ധനനഷ്ടം, മറ്റ് കപ്പൽകമ്പനികൾക്ക് വരാൻ ക ഴിയാത്ത സാഹചര്യം എന്നിവ പരിഗണിക്കപ്പെടണം

സർക്കാർ ആലോചിച്ചിട്ടി ല്ലെന്ന് പറയുമ്പോൾ ത ന്നെ സംസ്ഥാനത്തിന് നഷ്ടം ഉണ്ടാകില്ലെന്ന് പറയു ന്നതെങ്ങനെയാണ്. മുഖ്യമന്ത്രി ആകുന്നതിനു മുൻപേ ഇതിനുള്ള നീക്കങ്ങൾ നടന്നു എന്ന് കരുത ണം വിദേശ കുത്തകകൾ തുറമുഖം ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്നു എന്നതിന് തെ ളിവാണിത്.അദാനി ഷെയർ വിൽക്കാ ൻ തീരുമാനിച്ചാലും സർ ക്കാരിന്റെ അനുമതിയില്ലാ തെ നടക്കില്ലഇതിന് പിന്നിൽ വലിയ അന്തർ നാടകങ്ങൾ നടന്നു വെന്നാണ് വ്യക്തമാകുന്നത് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു