Spread the love

എന്‍.ഹരി നാളെ റബര്‍ ബോര്‍ഡ് അധ്യപദവിയിലേക്ക്. ബോര്‍ഡിന് ഇനി റബര്‍കര്‍ഷകനായ മലയാളി ചെയര്‍മാന്‍

കോട്ടയം: റബര്‍ ബോര്‍ഡ് ചെയര്‍മാനായി മലയാളിയായ എന്‍. ഹരി ചൊവ്വാഴ്ച്ച ചുമതലയേല്‍ക്കും. ബോര്‍ഡിന്റെ കോട്ടയത്തെ ഓഫീസില്‍ രാവിലെ 11.45 നാണ് മലയാളിയായ ചെയര്‍മാന്റെ ചുമതലയേല്‍ക്കല്‍. ബോര്‍ഡ് ചെയര്‍മാനാകുന്ന ഐഎസ് കാരനല്ലാത്ത നാലാമയത്തെ ആളാണ് ഹരി. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ഹരി പരമ്പരാഗത റബര്‍ കര്‍ഷകനാണ്. റബര്‍ കര്‍ഷകനായ ആള്‍ ബോര്‍ഡിന്റെ സുപ്രധാന പദവിയിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

1972 ലാണ് കോണ്‍ഗ്രസ് നേതാവായ പാലാ സ്വദേശി പ്രൊഫ.കെ.എം ചാണ്ടിയെ ബോര്‍ഡ് ചെയര്‍മാനാക്കിയത്. പിന്നീട് കോന്നി മുന്‍ എംഎല്‍എ പി.ജെ തോമസ് ചെയര്‍മാനായി. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിക്കു ശേഷം ബോര്‍ഡ് ചെയര്‍മാനായത് കൊല്‍ക്കൊത്ത സ്വദേശിയും ബിജെപി നേതാവുമായ ഡോ. സവാര്‍ ധനാനിയ ആണ്. ധനാനിയ പദവിയൊഴിഞ്ഞ ശേഷം 18 മാസമായി ആ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു.

2022 മുതല്‍ റബര്‍ ബോര്‍ഡ് അംഗമാണ് ഹരി.ബിജെപി ആലപ്പുഴ മേഖല പ്രസിഡന്റും, പ്രഭാരിയുമാണ്. കോട്ടയം ജില്ലയുടെ മുന്‍ അധ്യക്ഷനാണ്.