Spread the love

മീററ്റ്: യുവതിയെ വിവാഹം കഴികാനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിൽ ആണ് സംഭവം. സ്വകാര്യ ബാങ്ക് മാനേജറായ മുസാഫർനഗർ സ്വദേശി അർപിത് പരാശർ (28) ആണ് പോലീസ് പിടിയിലായത്. മീററ്റിലെ റാംരാജ് ഗ്രാമത്തിലെ അംഗദ്‌വീർ എന്ന ആറുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന അംഗദ്‌വീറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മുത്തശ്ശി ബൽവിന്ദർ കൗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വെള്ള കാറിലെത്തിയ വ്യക്തി കുട്ടിയെ വിളിക്കുന്നതും കുട്ടി യാതൊരു എതിർപ്പും അയാളുടെ വാഹനത്തിൽ കയറുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കുട്ടിക്ക് പരിചയമുള്ള ആളാണ് കാറിലുണ്ടായിരുന്നതെന്ന നിഗമനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് അർപിത് പരാശറിലേക്ക് എത്തിയത്.

കുട്ടിയുടെ അമ്മയായ ഗുർപ്രീത് കൗറിനെ തനിക്ക് മൂന്ന് വർഷമായി അറിയാമെന്നും അവരെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി എന്നാൽ തങ്ങളുടെ ബന്ധത്തിന് കുട്ടി ഒരു തടസ്സമാകുമെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുട്ടിയെ കാറിൽ കയറ്റി വീട്ടിൽനിന്നും പത്ത് കിലോമീറ്റർ അകലെയുള്ള പാടത്ത് എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.