Spread the love

ചരിത്ര തിരുമാനത്തിലേക്ക് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.എംഎല്‍എമാര്‍ക്കു മാത്രമല്ല പൊതുജനത്തിനും നിയമസഭയില്‍ ചോദ്യം ചോദിക്കാന്‍ അവസരം

തിരുവനന്തപുരം : എംഎല്‍എമാര്‍ക്കു മാത്രമല്ല തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭാ നടപടികളില്‍ പങ്കാളിത്തം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത്തരത്തിലുളള ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളി ലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം ഉണ്ടാകണം. ഇതുമായി ബന്ധ പ്പെട്ട് ഈ രംഗത്തെ വിദഗ്ധരുമായി ആലോചി ച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ല ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിംഗ് കോഴ്‌സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. നിയമസഭയെ ജനകീയമാക്കാന്‍ നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്. 138 വര്‍ഷത്തെ ചരിത്രമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങള്‍ ഓഡിയോ ബുക്കു കളാക്കാനുള്ള പരിശ്രമമുണ്ടാകുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. ശ്രീകേഷ് അധ്യക്ഷത വഹിച്ചു. പ്രൊഫ. അലിയാര്‍, സൗണ്ട് പാര്‍ക്ക് അക്കാദമി ഡയറക്ടര്‍ ബാലകൃഷ്ണന്‍ പെരിയ, ഐ.ജെ.ടി. ഡയറക്ടര്‍ പി.വി.മുരുകന്‍, പി.എ.സലിം, പ്രസ്‌ക്ലബ് സെക്രട്ടറി പി. ആര്‍. പ്രവീണ്‍, ട്രഷറര്‍ വിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.