Spread the love

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയമായ സ്ഥാപനത്തിനായി ഹാജരായ അഭിഭാഷകനെ പ്രത്യേക പ്ലീഡറായി നിയമിച്ച നടപടിയിൽ സംശയം പ്രകടിപ്പിച്ച് മുൻമന്ത്രി വി എൻ വാസവൻ

 

സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സർക്കാർ നടപടി ദുരൂഹമെന്ന് മുൻ മന്ത്രി വി എൻ വാസവൻ.കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് കെ ബി പ്രദീപിന്റെ നിയമനം. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു

ശബരിമല സ്വർണ്ണപ്പാളി കേസിൽ സ്വർണ്ണം പൂശുന്ന കരാറെടുത്ത കമ്പനിയാണ് സ്മാർട്ട് ക്രിയേഷൻസ്. ഈ കമ്പനിക്കായി കോടതിയിൽ ഹാജരായത് പ്രദീപ് എന്ന അഭിഭാഷകനാണ്. ഇദ്ദേഹത്തെയാണ് സർക്കാർ പ്ലീഡർ ആക്കിയത്.

 

കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവർക്കായി കോടതിയിൽ വാദമുഖങ്ങൾ ഉയർത്തിയതിൽ മുൻനിരയിൽ ഉണ്ടായിരുന്നു പ്രദീപ്.

 

ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

 

 

 

 

 

പഴയ ചെമ്പു പാളികളിൽ സ്വർണ്ണം പൂശുന്ന പ്രവർത്തി ഏറ്റെടുക്കുന്ന കമ്പനി അല്ല സ്മാർട്ട് ക്രിയേഷൻസ് എന്നുവരെ അന്ന് പ്രദീപ് വാദിച്ചു.