Spread the love

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ദേഹാതിൽ അമ്മായിയമ്മയെ യുവാവ് വിവാഹം കഴിച്ചതായി റിപ്പോർട്ട്. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് അമ്മായിയമ്മയെ വിവാഹം ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

കാൺപുർ ദേഹത് ജില്ലയിലെ അക്ബർപുർ മേഖലയിൽ നടന്ന ഈ വിവാഹവാർത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഇവരുടെ ബന്ധുക്കളും നാട്ടുകാരും. കഴുത്തിൽ വിവാഹമാലയണിഞ്ഞ് സന്തോഷത്തോടെ വിവാഹ സർട്ടിഫിക്കറ്റുമായി ദമ്പതികൾ നിൽക്കുന്ന വിഡിയോ വൈറൽ ആണ്.

നാല് വർഷത്തെ പ്രണയിത്തിനൊടുവിലാണു ഇരുവരുടെയും വിവാഹം. വീട്ടിൽ നിന്നും ഒളിച്ചോടിയ ശേഷമാണ് ഇരുവരും കോടതിയിൽ വെച്ച് വിവാഹിതരായത്.
അതേസമയം യുവാവിന്റെ ഭാര്യ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ അറിയാതെ ആണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. ബന്ധം ശക്തമായതോടെ വീട്ടിൽ നിന്ന് മാറിത്താമസിക്കാനും കോടതി മുഖേന ബന്ധം ഔദ്യോഗികമാക്കാനും ഇവർ തീരുമാനിക്കുകയായിരുന്നു.