തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരന് അര്‍ഷിദിനെ അതിക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി അഷ്കറിന്റെ അമ്മ. കുഞ്ഞിന് അഷ്കര്‍ ആഹാരം വാരിക്കൊടുക്കുകയാണ് ചെയ്തിരുന്നതെന്നും ആഹാരം കഴിക്കാതെ വന്നപ്പോള്‍ ദേഷ്യം വന്നു കുഞ്ഞിനെ ചവിട്ടിയതാവാമെന്നും അമ്മ പറയുന്നു. കൂടാതെ കൈ ഒടിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും. നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പ്രതി അഷ്കറിന്റെ സഹോദരിയും അമ്മയും പറയുന്നു.
പെട്ടെന്നു കുഞ്ഞിനെ കൊല്ലാനുള്ള മനസ് അഷ്കറിന് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. അതേസമയം ഒന്നര വയസുകാരന് അര്‍ഷിദ് അമ്മയില്‍ നിന്നും അമ്മയുടെ പങ്കാളിയില്‍ നിന്നും മാസങ്ങളോളം ക്രൂരമായ അതികൃമങ്ങൾ അനുഭവിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 98 മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്.

