Spread the love

ആര്‍ട്ടിസ്റ്റ് ഉദയകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: പ്രശസ്ത ചിത്രകാരന്‍ ടി.ആര്‍. ഉദയകുമാറിന്റെ കലാജീവിതത്തെ അടയാളപ്പെടുത്തുന്ന, ‘ഉദയകുമാറിന്റെ ചിത്രകല: വര്‍ത്തമാനകാലത്തിന്റെ സ്വപ്‌നവ്യാഖ്യാനങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം സിഎംഎസ് ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസ് പനച്ചിപ്പുറം സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ അഞ്ജു സോസന്‍ ജോര്‍ജിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. എംജി യൂണിവേഴ്‌സിറ്റി ബെയ്‌ലി ചെയര്‍ പ്രൊഫ. ഡോ. ബാബു ചെറിയാനാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ചടങ്ങില്‍ സംസ്‌കാര സാഹിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു, കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ചെറുകര സണ്ണി ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ്, എഴുത്തുകാരൻ സന്ദീപ് സലിം , പ്രസാധകർ ഡോൺ ബുക്സ് സാരഥി അനിൽ വേഗ എന്നിവര്‍ പ്രസംഗിച്ചു.