Spread the love

കൊച്ചിയില്‍ ഒത്തു ചേരല്‍ ആഹ്വാനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. സോഷ്യല്‍ മീഡിയിലാണ് ആഹ്വാനം

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ കൂട്ടായ്മ ‘കോക്രാച്ച് ജനതാ പാര്‍ട്ടി’ (സിജെപി) കേരളത്തില്‍ ഒത്തുകൂടുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി മറൈന്‍ ഡ്രൈവില്‍ എത്തിച്ചേരാനാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാമിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.ആഹ്വാനത്തിന് പിന്നില്‍ ആരാണെന്നോ മറൈന്‍ ഡ്രൈവിലെ ഏത് സ്ഥലത്താണ് ഒത്തുചേരുന്നത് എന്ന് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല