കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ പുക, തീ
കാസര്‍ഗോഡിന് പോയ കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ അഗ്നിബാധ. എഞ്ചിന്‍ ഭാഗത്തു നിന്നാണ് പുക പടര്‍ന്നത്. ബസ് നിര്‍ത്തി യാത്രക്കാരെ മാറ്റി..
പുലര്‍ച്ചെ മൂന്നുമണിയോടെ തലപ്പാറ വച്ചാണ് ബസില്‍ എൻജിൻ ഭാഗത്ത് പുകയും തീയും കണ്ടതെന്ന് കാസര്‍ഗോഡ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഡ്രൈവറുടെ നേതൃത്വത്തില്‍ തന്നെ യാത്രക്കാരുടെ സഹായത്തോടെ തീ അണയ്ക്കുന്നതിനുളള നടപടി എടുത്തു.
ഇതെ തുടര്‍ന്ന് ബസ് നിര്‍ത്തി യാത്രക്കാരെ മാറ്റി. ആര്‍ക്കും പരിക്കില്ല.. ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീ പടര്‍ന്നതെന്ന് യാത്രക്കാര്‍ അറിയിച്ചു.കോട്ടയം ഭാഗത്തു നിന്നും പോയ മിന്നല്‍ ബസാണ് ദുരന്തത്തില്‍ നിന്നും ഒഴിവായത്

