Spread the love

കൊച്ചി: കേരളാ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടി യു കുരുവിള( 89 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരള കോൺഗ്രസ് ജോസഫ് വൈസ് ചെയർമാനാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ 2006 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.ജോസഫ് രാജി വച്ചതിനെ തുടർന്നാണ് മന്ത്രിയായത്.എന്നാൽ ഒരു വർഷത്തിനിടയിൽ രാജകുമാരി ഭൂമിനഇടപാട് വിവാദത്തെ തുടർന്ന് രാജിവച്ചു.

1936 ഓഗസ്റ്റ് 13 ന് ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി കോതമംഗലത്തെ ഊഞ്ഞാപ്പാറയിലാണ് കുരുവിള ജനിച്ചത്.

1964 മുതല്‍ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടർന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ചെയര്‍മാന്‍ (1982-1987), കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് (കെഎസ്എച്ച്ബി) ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (1996-2001), റബ്ബര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അംഗം (1983, 1987) എന്നീ ചുമതലകള്‍ വഹിച്ചു. 1977 മുതല്‍ 1989 വരെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ട്രഷററായും, 1989 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.2006, 2011 വർഷങ്ങളിൽ കോതമംഗലം മന്ധലത്തുനിന്ന് നിയമസഭയിൽ എത്തി.

ചിന്നമ്മ കുരുവിളയാണ് ഭാര്യ ,മക്കൾ: റീന, ഡോ.രേണു, റെമി, ഡോ. രേഖ, എൽദോ.
മരുമക്കൾ: ഡോ. പോൾ ജേക്കബ്, പരേതനായ പൗവ്വൽസ് കുര്യൻ, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോൺ, റിതിക അസറിയ.