Spread the love

തിരുവനന്തപുരം :സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കൊടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കി നൽകി. പിണറായി വിജയൻ ഇടപെട്ടതിനെ തുടർന്നാണ് അംഗത്വം പുതുക്കി നൽകിയതെന്ന് അറിയുന്നു.ലഹരി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന്  5 വർഷംപിണറായി ഇടപെട്ടു മുമ്പാണ് ബിനീഷ് പാർട്ടിക്ക് പുറത്തായത്.

അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ട് നാലു തവണ ബിനീഷ്‌കൊടിയേരി അപേക്ഷ നല്‍കിയിരുന്നു.  കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇ ഡി റെയ്ഡിനെതിരെ പ്രതിഷേധിച്ചതിൽ ബിനീഷ് ഉണ്ടായിരുന്നു

ലഹരിക്കേസില്‍ കുടുങ്ങുന്നത് വരെ 2009 മുതല്‍ 2020 വരെ ബിനീഷ് കൊടിയേരി പാര്‍ട്ടി അംഗമായിരുന്നു. എന്നാല്‍ കേസോടെ അംഗത്വം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ 2023 ല്‍ ഈ കേസില്‍ നിന്നും ബിനീഷ് കൊടിയേരിയെ കുറ്റവിമുക്തനാക്കി. ഇതോടെ അദ്ദേഹം വീണ്ടും പാര്‍ട്ടിഅംഗത്വത്തിനായി ശ്രമം ആരംഭിച്ചു.

 

എന്നാല്‍ ബിനീഷിന്റെ അംഗത്വം പുതുക്കാന്‍ പാര്‍ട്ടി കൂട്ടാക്കിയിരുന്നില്ല. നേരത്തേ തിരുവനന്തപുരം ജില്ലാസമിതിയോഗത്തിലും ബിനീഷിന്റെ അംഗത്വവിഷയം ഉയര്‍ന്നുവരികയും വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായിരുന്നു. എന്നാല്‍ ആലോചിച്ച്‌ തീരുമാനമെടുക്കാം എന്നായിരുന്നു ഇതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അന്ന് പറഞ്ഞത്.