യുകെ മലയാളി സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണു മലയാളികൾക്കിടയിൽ ഏറെ പ്രശസ്തയായ ഡോ. അച്ചാമ്മ ജോണിന്റെ കൊലപാതക വാർത്ത. ഡോക്ടറെ പരിചയമുള്ള പലർക്കും ഇപ്പോഴും അത് വിശ്വസിക്കാൻ കഴിയുന്നില്ല.
വീട്ടില്‍ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ അച്ചാമ്മ ജോണ്‍ മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 58 കാരനായ ഭര്‍ത്താവിനെ യുകെ പൊലീസ് കസ്റ്റഡിയിലെടുത്തു. മില്‍ട്ടണ്‍ കീന്‍സിലെ വൂള്‍വര്‍ട്ടണില്‍ ഈസ്റ്റ് മൂര്‍ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ വെച്ച് ഭര്‍ത്താവ് പൊലീസിന്റെ പിടിയിലായത്.
യുകെയില്‍ സ്കിന്‍ കാന്‍സര്‍ മേഖലയില്‍ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍.
എന്‍എച്ച്എസില്‍ ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ ഔദ്യോഗിക ജീവിതം വിജയകരമായിരുന്നെങ്കിലും കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു.

