Spread the love

എം.ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് നല്‍കി

 

കോട്ടയം : എം.ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടി, നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, വാസ്‌കുലര്‍ സര്‍ജന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് നല്‍കി.

സര്‍വകലാശാല അസംബ്ലി ഹാളില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. അവരവരുടെ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് മമ്മൂട്ടിക്കും, തിരുവിഴ ജയശങ്കറിനും ഡിലിറ്റ് ബിരുദവും, ഡോ. എന്‍.രാധാകൃഷ്ണന് ഡോക്ടര്‍ ഒഫ് സയന്‍സ് ബിരുദവും നല്‍കിയത്. നേരത്തേ കേരള, കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ് മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, വൈസ് ചാന്‍സലര്‍ ഡോ.അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.