ഷാര്‍ജ: പ്രവാസലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് യു.എ.ഇയിലെ ഷാര്‍ജയില്‍ മലയാളി യുവതി കുഞ്ഞിനെയും വലിച്ചെറിഞ്ഞ് ആത്മഹത്യ ചെയ്തത്.
32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് അഞ്ചുവയസ്സുകാരിയായ മകളെ താഴേക്ക് എറിഞ്ഞ ശേഷമാണ് 35കാരിയായ അമ്മ ജീവനൊടുക്കിയത്. കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിങ് സൗകര്യവും ജിംനേഷ്യവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൂടി കണക്കാക്കുമ്പോൾ ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചതെന്നാണ് ജീവനക്കാർ നൽകുന്ന വിവരം.
കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35)യും ഏകമകൾ റുഹിയുമാണ് മരിച്ചത്. ഭർത്താവ് നിഹിലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു. നിഹിലിന്റെ പിതാവും സഹോദരനും ഭാര്യയും കുടുംബവുമെല്ലാം യുഎഇയിൽത്തന്നെയാണുള്ളത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ
കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.15-ഓടെയായിരുന്നു കേരളത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
32 നിലകളുള്ള കൂറ്റൻ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ 15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് അഞ്ചുവയസ്സുകാരിയായ മകളെ താഴേക്ക് എറിഞ്ഞ ശേഷം യുവതി സ്വയം ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും നൽകുന്ന പ്രാഥമിക വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

