തിരുവനന്തപുരത്ത് ദിവസങ്ങൾക്കുമുമ്പേ എത്തിയിട്ടും പി വി അൻവറിന് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടർന്ന് വിഷമത്തിലായതാണ് കാരണം. ഇതിലുള്ള വിഷമം പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുകയാണ്.
പിവി അൻവറിന്റെ പോസ്റ്റ്
നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ് അൻവർ. മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴിയെന്നും അൻവർ കുറിച്ചു. പുതിയ സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആശംസകൾ നേർന്ന അൻവർ, കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ആശംസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയമുള്ളവരെ,
കേരളത്തിന് പുത്തൻ പ്രതീക്ഷ നൽകി അധികാരമേൽക്കുന്ന യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കുന്നതിന് വേണ്ടി രണ്ടു ദിവസങ്ങൾക്കു മുമ്പേ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
എന്നാൽ,കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് ഉണ്ടായ ചെറിയ ഒരു അപകടത്തിന്റെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബെഡ് റസ്റ്റിൽ ആണ്.
പുതിയ സർക്കാർ അധികാരമേൽക്കുന്നത് നേരിൽ കാണണമെന്നും ആ ചടങ്ങിന് സാക്ഷിയാകണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു.
മേൽ സൂചിപ്പിച്ചതുപോലെയുള്ള ഒരു സാഹചര്യത്തിൽ ആയതിനാൽ ഈ അവസരത്തിൽ മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴി.
പുതിയസർക്കാറിനും,മുഖ്യമന്ത്രിക്കും,മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം നിൽക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും ഈ സർക്കാറിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

