കോട്ടയം :മൂകാംബിക തീർത്ഥാടനത്തിനിടെ ജീപ്പ് അപകടത്തിൽ പെട്ട് രണ്ടു വീട്ടമ്മമാർ മരിച്ചു. പയപ്പാർ മുണ്ടാങ്കൽ പടിഞ്ഞാറെ നെല്ലിത്താനത്ത് ബിജുവിന്റെ ഭാര്യ ജ്യോതി (42) പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്.
കുടജാദ്രിയിൽന്നിന്നും മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും മിനി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഞായർ ഉച്ചയോടെയാണ് അപകടം ദർശനം കഴിഞ്ഞ് ഇന്ന് വൈകീട്ട് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. എട്ടുപേർക്ക് പരിക്കേറ്റു.
അർജുൻ (9), മിനി (60), ജ്യോതിഷ് (43) എന്നിവർ മണിപ്പാലിലെ ആശുപത്രിയിലും അയൻ (5), ആവണി (8), അബി (36), അനൂപ് (37), ജീപ്പ് ഡ്രൈവർ ദേവരാജ് എന്നിവർ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്
നാലു ജീപ്പുകളിലാണ് തീർത്ഥടക സംഘം കുടജാദ്രിയിൽ ദർശനത്തിനായി പോയത്. തീർത്ഥാടക സംഘത്തിൽ പെട്ട ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ രവീന്ദ്രൻ മറ്റൊരു ജീപ്പിലുണ്ടായിരുന്നു. മൃതദേഹങ്ങൾ ഇപ്പോൾ കുന്ദാപുര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

