Spread the love

കാസർകോട്: ബൈക്ക് അപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. വീടിന്റെ ഹാളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

പ്രഫുല്ലയുടെ വിവാഹം തമിഴ്നാട് സ്വദേശിയായ മണിയുമായി നിശ്ചയിച്ചിരുന്നതാണ് എന്നാണ് ലഭിക്കുന്ന വിവരം. നാല് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന്റെ ആഘാതത്തിലാണ് പ്രഫുല്ല ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

അതേസമയം സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)