Spread the love

കേരളത്തിൻറെ അടുത്ത മുഖ്യമന്ത്രി ആര്. വി ഡി സതീശനാണ് കോൺഗ്രസ് നിയമസഭാ കക്ഷിയിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സതീശന് 32 എംഎൽഎമാരുടെ പിന്തുണ കിട്ടിയതായി കോൺഗ്രസ് വൃത്തങ്ങൾ തങ്ങളോട് വെളിപ്പെടുത്തിയതായി ചാനൽ റിപ്പോർട്ട് ചെയ്തു.

കെസി വേണുഗോപാൽ രമേശ് ചെന്നിത്തല എന്നിവർ പിന്നിലാണെന്നാണ് റിപ്പോർട്ട്. രമേശിന് 6 എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. എഐസിസി ജനറൽ സെക്രട്ടറിക്ക്  എംഎൽഎമാരുടെ പിന്തുണയിൽ പിന്നോക്കം പോയത് പുറത്തു വരാതിരിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

കഴിഞ്ഞദിവസം തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് എത്തിയാണ് കോൺഗ്രസ് നിരീക്ഷകർ നിയമസഭാ കക്ഷിയിൽ മൂന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെയും പിന്തുണ പരിശോധിച്ചത്. അതിൻറെ തുടർച്ചയായി കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നു നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ചയും നടത്തിയിരുന്നു..കെസി വേണുഗോപാലാണ് പിന്തുണ എന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം രംഗത്ത് വന്നിരിക്കുന്നത്