സിപിഎം ക്രോസ് വോട്ട്പരാജയകാരണമായി വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. പാലാ ഉൾപ്പടെ പല മണ്ഡലങ്ങളിലും സിപിഎം ക്രോസ് വോട്ട് ചെയ്തു എന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നതായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി വെളിപ്പെടുത്തി.എൽ.ഡി.എഫ്- ആർ.എസ്.എസ് ഡീൽ എന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ ചോരാൻ കാരണമായെന്നും ജോസ് പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിന്റെ പരാജയത്തിന് സിപിഎം ഘടകമായെന്ന് ഇതോടെ പാർട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട റോഷി അഗസ്റ്റിന്റെ വാദമുഖങ്ങളെ പരസ്യമായി തള്ളിക്കളയുകയാണ് ഇതോടെ ജോസ് കെ മാണി ചെയ്തത്.
ചർച്ചയിൽ സംസാരിച്ച പലരും ഈ ആരോപണമുന്നയിച്ചു എന്ന് ജോസ്കെ മാണി പറഞ്ഞു. നേരത്തെ സമ്മേളനത്തിൽ സംസാരിച്ച പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരെ കടുത്ത വിമർശനം ഉന്നയിച്ചു.
പാർട്ടി മത്സരിച്ച 12 സീറ്റുകളിലും തോൽക്കുന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. യുഡിഎഫിന്റെ ഒരു തരംഗം തന്നെ ഉണ്ടായി. കേരളത്തിലെ 14 ജില്ലകളിലും പാർട്ടിയുടെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല.പാർട്ടിയുടേതാണോ മുന്നണിയുടെതാണോപരാജയ കാരണമെന്ന് പരിശോധിക്കും
കഴിഞ്ഞദിവസം ഇടതുമുന്നണി യോഗം ചേർന്നപ്പോൾ പരാജയ കാരണങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. പാർട്ടിയുടെ റിപ്പോർട്ട് ഈ മാസം അവസാനം സമർപ്പിക്കും. അതിനുമുമ്പ് ജില്ലാതലത്തിലും മണ്ഡലതലത്തിലും യോഗങ്ങൾ വിളിച്ചു ചേർക്കും.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
പാർട്ടിയുടെ രണ്ടിലെ ചിഹ്നത്തിന് ആറു വർഷത്തേക്ക് ഒരു കുഴപ്പവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബന്ധപ്പെട്ട വകുപ്പ് ഉദ്ധരിച്ച ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചിഹ്നം നഷ്ടപ്പെടില്ല.എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾക്ക്ജനകീയ മുഖം കൊടുക്കാൻ കഴിഞ്ഞോ എന്ന ചോദ്യവും ചർച്ചയിൽ ഉയർന്നു

