Spread the love

തിരുവനന്തപുരം: നിയമസഭാ തിര‌‌ഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമാണ്. കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികള്‍ നടത്തുമ്പോള്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് ഫെയ്‌സ്ബുക്കിലൂടേയും മെയ്‌ലിലൂടേയും സന്ദേശ പ്രവാഹം. ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യങ്ങളോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പേജില്‍ കമന്റുകള്‍ പെരുകുകയാണ്.

 

‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യങ്ങളോടെ ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ സോഷ്യൽമീഡിയ പ്രചാരണവും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മുസ്‌ലിംലീഗ് പ്രവർത്തകരടക്കം ഇതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നെഴുതി സതീശനെ പിന്തുണയ്ക്കുന്ന ഫ്‌ളക്‌സ് വയനാട്ടിലടക്കം പ്രത്യക്ഷപ്പെടുകയും ചെയ്തു.

കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരേയും നേതാക്കളേയും അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന് താഴെ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്. ഇംഗ്ലീഷിലാണ് കമന്റുകളേറെയും.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വെച്ചാണ് കെ സി വേണുഗോപാല്‍ ടീം മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നത്. സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയുടെ തുറുപ്പ് ചീട്ട്.

അതിനിടയിലാണ് ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’ എന്നെഴുതി സതീശനെ പിന്തുണയ്ക്കുന്ന ഫഌ്‌സ് വയനാട്ടിലടക്കം പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം പറവൂരിലെത്തിയ വി.ഡി. സതീശനെ കാണാന്‍ എംഎല്‍എമാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി സതീശന് എറണാകുളത്ത് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.