തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. ഗവർണർ രാജി സ്വീകരിച്ചു. ദൂതൻ വഴി രാജി കൊടുത്ത് വിടുകയായിരുന്നു.
നാളെ മന്ത്രിസഭായോഗം നിശ്ചയിച്ചിരുന്നുവെങ്കിലും യുഡിഎഫ് വിജയത്തിൻറെ പശ്ചാത്തലത്തിൽ അത് ഉപേക്ഷിച്ചു. കഴിഞ്ഞ 10 വർഷമായി കേരളത്തിൻറെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കണ്ണൂരിൽ ഉള്ള പിണറായി വിജയൻ നാളെ രാവിലെ തിരുവനന്തപുരത്ത് എത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
102 സീറ്റോടെ യുഡിഎഫ് അധികാരത്തിലെത്തിക്കുകയും എൽഡിഎഫ് 35 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രി സഭാ യോഗം മാറ്റിവെച്ചത്. തിരുവനന്തപുരം യാത്രയും പിണറായി ഉപേക്ഷിച്ചു.

