തിരുവനന്തപുരം : അഞ്ചുവർഷം ഇനി ആരും ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. ഭരണത്തുടർച്ചയും ഭരണ മാറ്റവും ഇരു മുന്നണികളും സ്വപ്നം കാണുമ്പോൾ NDA നില മെച്ചപ്പെടുത്താൻ ഒരുങ്ങുന്നു.
ഭരണം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ചു പറയുമ്പോൾ എക്സിറ്റ് പോളുകളുടെ ബലത്തിൽ അധികാരം ലഭിച്ച മട്ടിലാണ് കോൺഗ്രസ്. പിണറായി വിജയൻ കണ്ണൂരിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരത്തുണ്ട്.
കോൺഗ്രസ് നേതാക്കളെല്ലാം തന്നെ തിരുവനന്തപുരത്ത് എത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലുണ്ട്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് തിരുവനന്തപുരത്താണ്.
രമേശ് ചെന്നിത്തല ഉച്ചകഴിഞ്ഞ് ഹരിപ്പാട്ട് നിന്നും തിരുവനന്തപുരത്ത് എത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ന്യൂതിൽ നിന്നും തിരുവനന്തപുരത്ത് എത്താൻ സാധ്യതയുണ്ട്. എഐസിസിയുടെ നിരീക്ഷക ടീം തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തണമെന്ന പ്രതീക്ഷ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിച്ചു കഴിഞ്ഞു. പിണറായിക്ക് മൂന്നാം ഊഴം ലഭിക്കുമെന്ന് തന്നെ വെള്ളാപ്പള്ളി പറയുന്നു. ഏതു പരിസ്ഥിതിയിലും തങ്ങൾക്ക് 50 സീറ്റ് ഷുഗർ ആണെന്നാണ് ഇടതുമുന്നണി പറയുന്നത്.യുഡിഎഫ് 70 മുതൽ 85 സീറ്റ് വരെ പ്രതീക്ഷിക്കുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ശുഭപ്രതീക്ഷയിലാണ്. തിരുവനന്തപുരത്ത് രണ്ടു സീറ്റ് അവർ പ്രതീക്ഷിക്കുന്നു
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഭരണം ഉറപ്പിച്ച മട്ടിലുള്ള പരിപാടികൾക്കാണ് അരങ്ങുണരുന്നത്.ഇവിടെ പായസ വിതരണത്തിനുള്ള ക്രമീകരണം ആണ് ചെയ്യുന്നത്. ബിജെപി നേതാക്കൾ തിരുവനന്തപുരത്ത് പ്രധാന ഓഫീസിൽ ഉണ്ട്.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നതിനാൽ തലസ്ഥാനം വിട്ട് പോകുന്നില്ല.
അതേസമയം വിജയത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇന്നലെ കൂട്ടാക്കിയില്ല.എല്ലാം നാളെ എന്നാണ് അദ്ദേഹം പറഞ്ഞത്

