Spread the love

കേരളം യുഡിഎഫ് നേടുമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോൾ

കേരളം യുഡിഎഫ് നേടുമെന്ന് മനോരമ ന്യൂസ് – സീ വോട്ടർ എക്സിറ്റ് പോൾ. യുഡിഎഫിന്റെ വലിയ തിരിച്ചുവരവാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. മലബാറിൽ വൻമുന്നേറ്റവും മധ്യകേരളത്തിൽ ആധിപത്യവും തെക്കൻ ജില്ലകളിൽ നേരിയ മേൽക്കൈയും സർവ്വേ പ്രവചിക്കുന്നു. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിൽ എൻഡിഎയ്ക്ക് വിജയ് സാദ്ധ്യത സർവ്വേ പറയുന്നു.

തൃശൂർ, പാലക്കാട് ജില്ലകളിൽ ഇടതു മുന്നണിക്കാണ് വ്യക്തമായ ആധിപത്യം ഉള്ളത്.

UDF – 82 – 94
LDF . 44-56
NDA 01 – 03 ഇതാണ് സർവ്വേ പ്രവചിക്കുന്ന സീറ്റു നില

കോട്ടയത്ത് യുഡിഎഫ് മുന്നേറ്റം സർവ്വേ പ്രവചിക്കുന്നു. പാലായിൽ ഇഞ്ചോടിച്ച് മത്സരമാണെങ്കിലും മാണി സി കാപ്പൻ നേരിയ മുൻതൂക്കം. ചങ്ങനാശ്ശേരിയും പൂഞ്ഞാറും യുഡിഎഫ് നേടും. ഇടതുമുന്നണിക്ക് രണ്ട് സീറ്റ് വരെ ലഭിക്കാം.

തൃശ്ശൂരിൽ എൽഡിഎഫ് ആധിപത്യം, എറണാകുളത്ത് 10% വോട്ട് വർദ്ധനയാണ് യുഡിഎഫിന് പ്രവചിക്കുന്നത്. കോട്ടയം ജില്ലയിൽ NDA  ക്ക്ഒരു സീറ്റും സർവ്വേയിൽ ഇല്ല

 

പാലായിൽ യുഡിഎഫ് അമ്പലപ്പുഴയിൽ എൽഡിഎഫ് ഇടുക്കിയിൽ യുഡിഎഫ് കൊട്ടാരക്കരയിൽ എൽഡിഎഫിന് മേൽക്കൈ യും എക്സിറ്റ്പോൾ പ്രവചിക്കുന്നു.