Spread the love

തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രി വയോധികയെ വീട് കയറി ആക്രമിച്ചതായി വിവരം. ചന്തവിള കുറട്ടൂർ സ്വദേശി ലീലയെ ആണ് രാത്രിയിലെത്തിയ ഒരുകൂട്ടം പേർ ആക്രമിച്ചത്. വെളുപ്പിന് ഒരു മണിയോടെയാണ് അക്രമം.

അക്രമികൾ ഇവരുടെ വീടും കടയും തകർക്കുകയും ചെയ്തു. ഇവർ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു ശരീരമാസകലം കമ്പി വടികൊണ്ട് മർദ്ദിച്ചു.

അതേസമയം മർദ്ദനത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെളുപ്പിന് 5 മണിയോടെ പരിക്കേറ്റ ലീല വീട്ടിൽ നിന്നും ഇഴഞ്ഞ് വഴിയിൽ എത്തി കിടക്കുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി. ഇവർക്ക് അയൽവാസികളുമായി തർക്കം ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.