Spread the love

തിരുവനന്തപുരം: വേനൽ മഴയിൽ സംസ്ഥാനത്ത് രണ്ടു മരണം.ആലപ്പുഴ കൊല്ലം ജില്ലകളിലാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർ മരിച്ചത്.

ചെങ്ങന്നൂർ മുളക്കുഴ പുത്തൻ പീടികയിൽ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് ഇടിമിന്നലേറ്റ് മരിച്ചത് വൈകിട്ട് 5.45 ഓടെയാണ് അപകടം നടന്നത്.

പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെയാണ് ഇടിമിന്നലേറ്റത്.ഉടൻ തന്നെ മാലക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മെയ് 15 – ന് ദുബൈയിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

കനത്ത വേനല്‍മഴയില്‍ എണ്ണപ്പന ദേഹത്തേക്ക് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം.കൊല്ലം വിളക്കുപാറ സ്വദേശി സരിതയാണ് മരിച്ചത്.

മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.മഴയ്‌ക്കൊപ്പം വലിയ കാറ്റും ഉണ്ടായി. അതിനിടെ തൊഴിലാൡകള്‍ കാടുവെട്ടുന്നതിനിടെ ഓയില്‍ ഫാം എസ്‌റ്റേറ്റിലെ എണ്ണപ്പന ഒടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.