ഇടുക്കി : നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് പിടികൂടി.
സജിയുടെ വീടിന്റെ സമീപത്ത് നിന്ന് തന്നെയാണ് പിടികൂടിയത്. സജി വീടിന് പുറതിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന നടത്തി.തുടർന്ന് ടെ സജി താഴേയ്ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പൊലീസ് പിടികൂടിയത്. സജിയെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.
പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. തുടർന്ന് മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിൻ്റെ സംശയം. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം.

