യുഡിഎഫിലെ കേരള കോണ്‍ഗ്രസിന് ഏഴു സീറ്റു വിജയപ്രതീക്ഷ
കോട്ടയം : പി.ജെ ജോസഫ് അധ്യക്ഷനായ യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ഏഴുസീറ്റുവരെ നേടുമെന്ന് കണക്കുകൂട്ടുന്നു. എട്ടു സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. ഇതില്‍ കേരള കോണ്‍്ഗ്രസ് സിറ്റിംഗ് സീറ്റുകളായ കടുത്തുരുത്തിയും തൊടുപുഴയും നിലനിര്‍ത്തുമെന്നും അഞ്ചുസീറ്റുകള്‍ അധികമായി നേടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന് കൈമാറിയ ഏറ്റുമാനൂര്‍ ഇടുക്കി മണ്ഡലങ്ങളിലും പാര്‍ട്ടിക്കു വിജയ പ്രതീക്ഷയുണ്ട്. പാര്‍ട്ടിയുടെ മണ്ഡലം കമ്മറ്റി വിലയിരുത്തല്‍ അനുസരിച്ച് തിരുവല്ല, കുട്ടനാട്, ചങ്ങനാശേരി തൊടുപുഴ കടുത്തുരുത്തി കോതമംഗലം, ഇരിങ്ങാലക്കുട, സീറ്റുകളില്‍ വിജയിക്കും. ഇതില്‍ ചങ്ങനാശേരി കേരള കോണ്‍ഗ്രസ് എം സിറ്റിംഗ് സീറ്റാണ്. അവിടെ വിനു ജോബ് ജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് തൊടുപുഴയില്‍ പി.ജെ ജോസഫിന്റെ മകന് അപുജോണ്‍ ജോസഫും വിജയിക്കും. കാഞ്ഞങ്ങാട് സീറ്റില്‍ മാത്രമാണ് വിജയത്തില്‍ സംശയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ രണ്ടു സീറ്റാണ് ലഭിച്ചത്.തൊടുപുഴയും കാഞ്ഞങ്ങാടും. എന്നാല്‍ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ സിറ്റിംഗ് എംപി തോമസ് ചാഴികാടനെയാണ് അന്ന് തോല്‍പ്പിച്ചത്.
1970 മുതല്‍ തൊടുപുഴയുടെ ജനപ്രതിനിധിയായിരുന്ന പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ രാഷ്ട്രീയ രംഗത്തുനിന്ന് പിന്മാറിയതോടെയാണ് അപു അവിടെ മത്സരിച്ചത്.

