Spread the love

കൊടുചൂട്, സൂര്യാതപം, കറന്റുകട്ട്, പാമ്പ്. വലഞ്ഞു കേരളം

തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ചൂട്, വെന്തുരുകി വിയര്‍ത്തൊഴുകി നാട്, അപ്രഖ്യാപിത കറന്റ്കട്ട്, പുറത്തിറങ്ങിയാല്‍ പാമ്പ്. സമീപവര്‍ഷങ്ങളില്‍ അനുഭവിക്കാത്ത പ്രതിസന്ധിയാളാണ് കേരളം. കൊടുംചൂടില്‍ സുര്യാതപം ഏറ്റ് രണ്ടുപേര്‍ കൂടി മരിച്ചതായും സംശയം. കൊല്ലം കുന്നിക്കോട് സ്വദേശി ബേബിയെയാണ് സ്വന്തം കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടത്തെ കയ്യില്‍ ഗുരുതരമായി പൊള്ളലേറ്റതിന്റെ പാടുകള്‍ ഉള്ളത്. സൂര്യാഘാതമേറ്റാണ് മരിച്ചതെന്നാണ് സംശയം. സംസ്ഥാനത്ത് വൈദ്യുതി മുടക്കം സാധാരണമായി. ഉയര്‍ന്ന ഉപഭോഗത്തില്‍ ലൈന്‍ ഡ്രിപ്പാകുന്നതാണെന്നാണ് വിശദീകരണം. ഇന്നും പലയിടത്തും പാമ്പ് ഭീതി ഉണര്‍ത്തി. ചുടില്‍ മാളം വിട്ടു പുറത്തുവരുന്ന പാമ്പുകളാണ് പ്രശ്‌നമാകുന്നത്.ഇന്ന് 39.8 ഡിഗ്രി സെല്‍ഷ്യസാണ് കേരളത്തിലെ പകല്‍ താപനില.

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല.ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല് എല്ലാവരും ഇന്‍ഡക്ഷന്‍ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു.

കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാര്‍ജ് കൂട്ടാതെയിരിക്കാന്‍ ശ്രമിക്കുമെന്നും ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. കനത്ത ചൂടിനിടെ ഗ്രാമ-നഗര ഭേദമില്ലാതെ പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്.വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടുകയുണ്ടായി. ഇതാണ് ലൈന്‍ ഡ്രിപ്പിലേക്ക് പോകുന്നത്. രണ്ടു ദിവസത്തിനകം ഇത് പരിഹരിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്, അതിനിടെ പലയിടത്തും നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തി.