തിരുവനന്തപുരം: വർക്കല നാരായണഗുരുകുല അധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് (87) അന്തരിച്ചു വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലിരിക്കെ പുലർച്ചെ നാലുമണിയോടെയാണ് അന്ത്യം.
കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ ഗുരു മുനി നാരായണ പ്രസാദിനെ 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1938 ഡിസംബർ ഒമ്പതിന് ജനിച്ച ഗുരു മുനി നാരായണപ്രസാദ്, പൊതുമരാമത്ത് വകുപ്പിൽ സിവിൽ എൻജിനീയറായിരിക്കെ 1963ലാണ് നാരായണ ഗുരുകുലത്തിൽ ചേരുന്നത്. വർക്കലയിലെ ഗുരുകുലത്തിൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരുവിന്റെ ശിഷ്യനായി.

