കാസർകോട് : 17കാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിൽ ആണ് മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. എന്നാൽ സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറി.
അതേസമയം ഹൊസ്ദുർഗ് പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ. ഈ കേസിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് തന്നെ നേരത്തെ യുവതി പീഡിപ്പിച്ച വിവരം ആൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഈ സംഭവത്തിലും പൊലീസ് കേെസടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പൊലീസ് അറിയിച്ചു.

