Spread the love

കുമരകത്ത്  റിസോർട്ടിലെ നീന്തൽകുളത്തിൽ  മലപ്പുറം സ്വദേശിയായ എട്ടു വയസുകാരൻ മുങ്ങി മരിച്ചു. വേങ്ങര സ്വദേശി  നബാൻ (8) ആണ് മരിച്ചത്. ഒരു കുടുംബത്തിലെ 29 പേർ അടങ്ങുന്ന സംഘം മലപ്പുറം വേങ്ങരയിൽ നിന്നുമാണ് കുമരകത്ത് എത്തിയത്.

സംഘത്തിലെ 10 ഓളം പേർ പൂളിൽ ഉള്ളപ്പോഴാണ് നബാൻ മുങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.