കൊച്ചി: ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. നടി സീമാ ജി. നായരാണ് മരണവാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ അറിയിച്ചത്.
“ഈശ്വരൻ തീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ട എന്ന്. വയ്യ സിദ്ധാർത്ഥ്, തളർന്നുപോകുന്നു,” എന്നായിരുന്നു സീമയുടെ വികാരാധീനമായ കുറിപ്പ്.
സിദ്ധാർഥിന്റെ ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്നത് സീമയായിരുന്നു. കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ ടെലിവിഷൻ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

